തമിഴ്പാട്ടുമായ് ദുല്‍ഖര്‍

','

' ); } ?>

2019ല്‍ തമിഴ് സിനിമയിലെ പിന്നണി ഗാനരംഗത്തേക്കും ചുവടുവയ്ക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. നവാഗത സംവിധായകന്‍ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഗാനമാലപിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലെ നായകനും.

നേരത്തെ ചാര്‍ളി, സി.ഐ.എ, പറവ, എ.ബി.സി.ഡി, കല്ല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖര്‍ പാടിയിരുന്നു. മസാലകോഫിയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. തെന്നിന്ത്യന്‍ താരം റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും സുപ്രധാന വേഷത്തിലെത്തും. കൂടാതെ ടെലിവിഷന്‍ അവതാരകന്‍ രക്ഷന്‍, നിരഞ്ജനി അഹ്തിയാന്‍ എന്നിവരുമുണ്ട് ചിത്രത്തില്‍.