“ആദ്യം ആരും ലോക ഏറ്റെടുക്കാൻ തയ്യാറായില്ല, പക്ഷെ സിനിമയിൽ എനിക്ക് പൂർണവിശ്വാസം ഉണ്ടായിരുന്നു”; ദുൽഖർ സൽമാൻ

','

' ); } ?>

‘ലോകയ്ക്കായി മുടക്കിയ പണം നഷ്ടമാകും എന്നാണ് താൻ ആദ്യം കരുതിയതെന്ന്’ തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. ആദ്യം ആരും ലോക ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും, പക്ഷെ സിനിമയിൽ തനിക്ക് പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും, ദുൽഖർ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ സൽമാൻ.

‘ഒരു സിനിമ എന്തുകൊണ്ട് വർക്ക് ആയി എന്നതിന്റെ കാരണം നമുക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. അത് അറിയാമായിരുന്നെങ്കിൽ കാന്ത ഉൾപ്പെടെയുള്ള സിനിമകളിൽ അത് ഞങ്ങൾ പരീക്ഷിച്ചേനേ. നല്ല കഥ പറയുക നല്ല തിരക്കഥയെഴുതുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക. ലോകയിൽ മുടക്കിയ നഷ്ടമാകും എന്നാണ് ഞാൻ ആദ്യം കരുതിയത്. കാരണം ആദ്യം പ്ലാൻ ചെയ്ത ബജറ്റിന്റെ ഇരട്ടിയായി സിനിമയ്ക്ക്. ആദ്യം ആരും ലോക ഏറ്റെടുക്കാൻ തയ്യാറായില്ല. മാത്രമല്ല സിനിമയുടെ മ്യൂസിക് റൈറ്റ്സും ഞങ്ങൾക്ക് വിൽക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ സിനിമയിൽ എനിക്ക് പൂർണവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ആരും ലോക ഇത്രയും വലിയ വിജയമാകും എന്ന് കരുതിയില്ല’, ദുൽഖർ സൽമാൻ പറഞ്ഞു.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” വമ്പൻ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്. ആഗോള തലത്തിൽ നിന്നും 300 കോടിയാണ് സിനിമ നേടിയെടുത്തത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ഒക്ടോബർ 31നു ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറിയിരുന്നു.