ദുൽഖർ സൽമാന് തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം; മികച്ച നടൻ അല്ലു അർജുൻ, മികച്ച നടി നിവേദ തോമസ്

','

' ); } ?>

 

 

നടൻ ദുൽഖർ സൽമാന് 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡിൽ തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം. നാഗ് അശ്വിൻ സംവിധാനത്തിലെത്തിയ ലക്കി ഭാസ്കർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടൻ അല്ലു അർജുനും, മികച്ച നടി മലയാളിയായ നിവേദ തോമസിനുമാണ്. ’35 ചിന്ന കഥ കാടു’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിനാണ് നിവേദ തോമസിന് അവാർഡ്.
പുഷ്പ 2 വിലെ അഭിനയത്തിനാണ് അല്ലു അർജുന് പുരസ്ക്കാരം.

മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം ‘കൽക്കി 2898 എഡി’ എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ മികച്ച ചിത്രമായി ലക്കി ഭാസ്കറിനെ തിരഞ്ഞെടുത്തിട്ടുണ്ട്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ആശംസകൾ അറിയിക്കുന്നത്

1,248 നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 11 വിഭാഗങ്ങളിലെ അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമ വിഭാഗത്തിനായി പരിഗണിച്ചത്. ജൂൺ 14-ന് അവാർഡുകൾ സമ്മാനിക്കും. ഗദ്ദർ തെലങ്കാന ഫിലിം അവാർഡ്സ് ജൂറി ചെയർപേഴ്സണും മുതിർന്ന നടിയുമായ ജയസുധയാണ് ഈ അവാർഡുകൾ പ്രഖ്യാപിച്ചത്.