“ലോകയുടെ അടുത്ത ഭാഗങ്ങളിൽ വാപ്പിച്ചിയുമുണ്ടാകും, അദ്ദേഹം ഓക്കേ പറഞ്ഞാൽ ഒരു മകൻ എന്നതിനേക്കാൾ ഒരു അഭിനേതാവ് എന്ന നിലയിൽ അത് ഞാൻ അധ്വാനിച്ച് നേടിയതാണ്”; ദുൽഖർ സൽമാൻ

','

' ); } ?>

ലോകയുടെ അടുത്ത ഭാഗങ്ങളിൽ കാമിയോയായി മമ്മൂട്ടിയുമുണ്ടാകുമെന്ന് സൂചന നൽകി ദുൽഖർ സൽമാൻ. അത്തരത്തിൽ പ്ലാനുകൾ ഉണ്ടെന്നും, അങ്ങനെയാണെങ്കിൽ താനും വാപ്പിച്ചിയും ഒരുമിക്കുന്ന ആദ്യ ചിത്രം അത് തന്നെയായിരിക്കുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു. ലോകയിലെ അടുത്ത ഭാഗങ്ങളിൽ കാമിയോയായി ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച് വരാൻ ചാൻസ് ഉണ്ടോ? എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.

‘തീർച്ചയായും അത്തരത്തിൽ പ്ലാനുകൾ ഉണ്ട്. ലോകയ്ക്ക് മുൻപ് ഞാനും വാപ്പിച്ചിയും തമ്മിലൊരു സിനിമയ്ക്ക് ഞാൻ ചാൻസ് കാണുന്നില്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്. 14 വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുകയാണ്. ഇപ്പോൾ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കിൽ ഒരു മകൻ എന്നതിനേക്കാൾ ഒരു അഭിനേതാവ് എന്ന നിലയിൽ അത് ഞാൻ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്‌നിക്കൽ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും.’ ദുൽഖർ സൽമാൻ പറഞ്ഞു.

വർഷങ്ങളായി മലയാളികൾ ഒരുമിക്കാൻ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ദുൽഖർ സൽമാൻ കോമ്പോ. നേരത്തെ പല സിനിമകൾക്കായും ഇവർ ഒരുമിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അതൊന്നും നടന്നിരുന്നില്ല. ലോകയിൽ മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയിരുന്നു. ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുന്നത്.