ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ മൂന്നാം പിറന്നാളാണ് ഇന്ന്.സോഷ്യല്‍ മീഡിയയിലെ താരമായ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുല്‍ഖര്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. കൊച്ചുമിടുക്കിക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ തന്നെയെത്തി. പിന്നാലെ നസ്രിയയും ആശംസ പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി.മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായൊരു കുറിപ്പാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.
നീ എന്ത് വേഗമാണ് വളരുന്നത്, ഇത്ര വേഗത്തില്‍ വളരാതെ മാരീ എന്നാണ് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നത്. നിന്റെ പ്രായം കൊണ്ടു ഒരു പക്ഷേ നീ വളരുന്നുണ്ടാവും…വാചകങ്ങള്‍ കൂട്ടി പറയുന്ന നീ മൂന്ന് വയസ്സുള്ള വലിയ കുട്ടിയായി… സ്വന്തമായി കളികള്‍ ഉണ്ടാക്കുന്ന, ഞങ്ങളോട് കഥകള്‍ പറയുന്ന, തനിയെ നടക്കുന്ന, ഓടുന്ന, ചാടാന്‍ പഠിച്ച ഒരു വലിയ കുട്ടിയാണ് നീയിപ്പോള്‍. പ്രിയപ്പെട്ട മാരീ, നീ വേഗത കുറയ്ക്കുക, ഇനിയും ഒരു കുഞ്ഞായിരിക്കുക. ഞങ്ങള്‍ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ, നിന്റെ ആദ്യ കരച്ചില് കേട്ട ദിവസം പോലെ… ആദ്യമായി നീയെന്ന മാലാഖയെ ഞങ്ങള്‍ കണ്ട ദിവസം… ഞങ്ങള്‍ക്ക് ഇനിയും മതിയായിട്ടില്ല, നീ ഞങ്ങളുടെ കൊച്ചുകുഞ്ഞായി തന്നെയിരിക്കുക. ലോകം നീയൊരു വലിയ കുട്ടിയായിരിക്കുന്നുവെന്ന് പറയുമ്പോഴും തിരക്കുകൂട്ടരുത്, പ്രിയ മാരി. ‘ദുല്‍ഖര്‍ കുറിച്ചു.
പിറന്നാള്‍ ആശംസകള്‍ മുമ്മു. നച്ചുമാമിക്ക് നിന്റെ മനോഹരമായ മുഖം കാണാന്‍ കാത്തിരിക്കാനാവില്ല എന്ന വാക്കുകളോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.