ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്, സിനിമയായത് കൊണ്ട് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു: ഉണ്ണിമുകുന്ദൻ

','

' ); } ?>

നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വൈറലായി ഉണ്ണി മുകുന്ദന്റെ പ്രതികരണം. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ടെന്നും എന്നാൽ സിനിമയായത് കൊണ്ട് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും,സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാർക്കോ പോലുള്ള സിനിമകൾ അല്ല പ്രശ്നം. സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? അത് എങ്ങനെ സ്‌കൂളുകളിലേക്ക് എത്തുന്നു? ആരാണ് കാരിയേഴ്സ് എന്നെല്ലാം പരിശോധിക്കണം. ലഹരി വളരെ അപകടരമാണ്. സിനിമ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഹോട്ടല്‍ മുറിയിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപെടുത്തുമെന്നാണ് അറിയാൻ കഴിയുന്നത്.