മോഹന്‍ലാല്‍ ചിത്രം ഡ്രാമ നാളെ തിയേറ്ററുകളിലെത്തും. ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പു നല്‍കുന്നത്. ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്‌നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. പക്ഷേ അത് പറഞ്ഞ രീതിയും ആളുകളുടെ പെര്‍ഫോമന്‍സും
എല്ലാം തന്നെ. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഡ്രാമയെന്നും രഞ്ജിത് പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.