
25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരസ്യങ്ങളേയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ച് സംവിധായകന്‍ ബിജു. മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനല്‍ മെഗാഷോ മാര്‍ക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകള്‍ അക്കാദമി ഭരിക്കുമ്പോള്‍ ഐഎഫ്എഫ്‌കെ പടവലങ്ങയ്ക്ക് സമമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
അന്താരാഷ്ട്ര ചലച്ചിത്ര മേള ഡെലിഗേറ്റുകളേ.കടന്നു വരൂ.കടന്നു വരൂ.ആകര്‍ഷകമായ ഓഫറുകള്‍.മനോഹരമായ പരസ്യങ്ങള്‍.ഇരുപത്തി അഞ്ചാമത്തെ വര്‍ഷത്തെ മേളയാണ്.പടവലങ്ങയോട് സാമ്യം.15000 ത്തോളം ഡെലിഗേറ്റുകള്‍ കഴിഞ്ഞ 24 വര്‍ഷമായി മേളയ്ക്ക് എത്തിയത് ചലച്ചിത്ര സാക്ഷരത ഉള്ളത് കൊണ്ടാണ് .പറഞ്ഞിട്ട് കാര്യമില്ല.ഇതൊന്നും അറിയാതെ മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനല്‍ മെഗാഷോ മാര്‍ക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകള്‍ അക്കാദമി ഭരിക്കുമ്പോള്‍ ഇതിലുമപ്പുറം സംഭവിക്കും.അപ്പോള്‍ പ്രിയ ഡെലിഗേറ്റുകളെ നിങ്ങള്‍ വരില്ലേ.വരൂ.വന്നു സെല്‍ഫി എടുക്കൂ.അനന്ദിക്കൂ.