
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെ പരിഹസിക്കുന്ന യൂട്യൂബ് വ്ലോഗർമാർക്കെതിരെ നടിയും സമൂഹമാധ്യമ സാന്നിധ്യവുമായ തെസ്നിഖാൻ ശക്തമായി പ്രതികരിച്ചു. തെസ്നിഖാൻ പറഞ്ഞത്, “ആർക്കും ശല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവർ. ഇഷ്ടമില്ലാത്തവർ രേണുവിന്റെ വീഡിയോ കാണേണ്ടതില്ല.” എന്നായിരുന്നു രേണുവിനെ പരിഹസിച്ചുകൊണ്ട് പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ തെസ്നിഖാൻ കമന്റ് ചെയ്ത്
“ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിനും ഇഷ്ടമല്ലാത്ത കാര്യമാണ്,” എന്ന കമന്റിലൂടെയാണ് തെസ്നിഖാൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിരവധി സമൂഹമാധ്യമ ഉപയോക്താക്കളും ഇതിനോടൊപ്പം ചേർന്ന് വ്ലോഗർമാരെ വിമർശിച്ചും രേണുവിനെ പിന്തുണച്ചും രംഗത്തെത്തുകയും ചെയ്തു.
“മഞ്ജു വാരിയരെ പോലെയുണ്ട് കാണാൻ” എന്ന അടിക്കുറിപ്പോടെയാണ് ഒരു യൂട്യൂബ് ചാനൽ രേണുവിന്റെ വീഡിയോ പങ്കുവച്ചത്. ഇതിനു രേണു നിസ്സാരതയോടെയും ആദരവോടെയും മറുപടി നല്‍കിയിരുന്നു: “അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ ആർട്ടിസ്റ്റാണ്. എനിക്ക് വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ.” രേണു സുധിയുടെ കമന്റ്