ഒരു വാർത്ത കേൾക്കുമ്പോള്‍ പെട്ടന്ന് എടുത്തുചാടരുത്; ഉണ്ണിമുകുന്ദൻ വിഷയത്തിൽ പ്രതികരിച്ച് മേജർ രവി

','

' ); } ?>

മാനേജരെ തല്ലിയെന്ന ആരോപണത്തില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസെടുത്തിരുന്നു. നിരവധി താരങ്ങളാണ് ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകനും നടനുമായ മേജർ രവി ഉണ്ണിമുകുന്ദൻ കുറിച്ചും സംവാതെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞപ്പോൾ തന്നെ ഉണ്ണിയെ ഫോൺ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോൺ എടുത്തില്ലെന്നും മേജർ രവി പറയുന്നു. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് താൻ ഉണ്ണിയെ വിളിക്കുന്നതെന്നും പ്രശ്നം എത്രയും പെട്ടന്ന് ഒത്തുതീർപ്പിലെത്തട്ടെയെന്നും മേജർ രവി മാധ്യമങ്ങളോടു പറഞ്ഞു.

‘‘ഞാനറിയുന്ന ഒരു ഉണ്ണിയുണ്ട്. ഇന്ന് മലയാള സിനിമയിൽ ഉണ്ണി മുകുന്ദനുണ്ടെങ്കിൽ, പത്ത് ഇരുപത് വർഷം മുമ്പേ 21000 രൂപ അഡ്വാൻസ് കൊടുത്തിട്ട് അദ്ദേഹവുമായി ഒരു സിനിമയ്ക്കു കരാർ ഒപ്പിട്ട വ്യക്തിയാണ് ഈ മേജർ രവി. അന്ന് ഈ ഉണ്ണി മുകുന്ദനെ ആരും അറിയുക പോലുമില്ലായിരുന്നു. ‘മാട‌ക്കൊല്ലി’ എന്നൊരു സിനിമയായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. പക്ഷേ പല കാരണങ്ങളാൽ ആ സിനിമ നടന്നില്ല. അതിനുശേഷം പലയിടത്തും ഉണ്ണി മുകുന്ദൻ, മേജർ രവിയെ എടുത്തിട്ട് ഇടിച്ചു, മുക്കി എന്നൊക്കെ പറഞ്ഞ് വാർത്തകൾ വന്നു. അതെല്ലാം വളരെ സന്തോഷത്തോടെ നിങ്ങൾ പബ്ലിഷ് ചെയ്തു.

ഞാനൊന്നു പറയട്ടെ, ഒരു വാർത്ത കേൾക്കുമ്പോള്‍ പെട്ടന്ന് എടുത്തുചാടരുത്. ഉണ്ണി ഇടിച്ചു എന്നു പറയുമ്പോൾ ചിലപ്പോൾ ഇടിച്ചിട്ടുണ്ടാകും. പക്ഷേ അതിന്റെ കാരണമെന്തെന്ന് നിങ്ങൾക്കാർക്കും അറിയില്ല. അത് വിടൂ. എ ന്റെ വീടിനടുത്താണ് ഒരു സ്ത്രീന്റെ തന്റെ നാല് വയസ്സുള്ള കുഞ്ഞിനെ കൊണ്ടുപോയി നദിയിൽ എറിഞ്ഞത്. നമ്മൾ ആദ്യം എന്താ പറയുക, ആ തള്ള ഒരു തള്ളയാണോ, അങ്ങനെയുള്ള ഭാഷയല്ലേ ഉപയോഗിക്കുക. പിന്നീട് ചോദിക്കുമ്പോളും അന്വേഷിക്കുമ്പോഴാണ് സത്യം. അറിഞ്ഞത്. ഇതുപോലൊരുത്തൻ തന്റെ കുഞ്ഞിനെ പീഡിപ്പിക്കുന്നത് കണ്ടിട്ട് പിന്നെ ഈ അമ്മ ആലോചിക്കുകയാണ് എന്തിനാണ് ഈ കുട്ടി ജീവിച്ചിരിക്കുന്നത്. ആദ്യം ഇതെല്ലാം കേൾക്കുന്ന സമയത്ത്, പെട്ടന്ന് നമ്മൾ എല്ലാവരും ആ അമ്മയെ കുറ്റം പറയും. ഭർത്താവിന്റെ അനിയനാണ് ഇതിനൊക്കെ കാരണമെന്ന് പിന്നീടാണ് അറിയുന്നത്. അതുപോലെ ഉണ്ണി മുകുന്ദന്റെ കാര്യത്തിലും നിങ്ങൾ കാത്തിരിക്കൂ.

കാലത്ത് ഞാൻ ഉണ്ണിയെ വിളിച്ചിരുന്നു, അവൻ ഫോൺ എടുത്തില്ല. അവനറിയാം ഞാൻ വിളിച്ചാൽ എന്താണ് സംസാരിക്കുക. കണ്ണാടി മാത്രമാണ് പൊട്ടിച്ചതെങ്കിൽ അതു മാത്രമേ സംഭവിച്ചു കാണൂ. ഉണ്ണി, മിഷൻ 90 ഡേയ്സ് സിനിമയുടെ സമയത്ത് എനിക്ക് മമ്മൂക്ക തന്നൊരു കണ്ണാടിയുണ്ട്. ഞാനത് ധരിച്ചുവരുമ്പോൾ പറയാം, അതു പൊട്ടിക്കല്ലേ?’’എന്നെ ഫെയ്സ്ബുക്കിൽ വന്ന് ചീത്ത പറയുന്ന ഒരുപാട് പേരുണ്ട്. അവരുടെയൊന്നും മുഖം വ്യക്തമല്ല. പക്ഷേ നേരിട്ടു വന്നൊരാൾ ഇങ്ങനെ ചീത്ത പറ​ഞ്ഞാൽ ഞാൻ അടിക്കും. അതുകൊണ്ട് നിങ്ങളാരും നേരിട്ടു വന്ന് ചീത്ത വിളിക്കുകയുമില്ല. അതുപോലെ ഉണ്ണി മുകുന്ദനെ തെറി വിളിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല, എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഞാൻ അടിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞല്ലോ. കാരണം ചാർജ് ഷീറ്റ് വന്നു കഴിഞ്ഞാൽ അടിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ എന്തു തന്നെയായാലും കോടതിയിലെത്തി നമ്മൾ അത് സ്ഥിരീകരിക്കണം. ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ബിജെപിക്കാരനോ ആർഎസ്എസുകാരനോ അല്ല, ഉണ്ണി മുകുന്ദന് പാർട്ടി മെംബർഷിപ്പോ ഇല്ല. എനിക്ക് ഉണ്ണിയെ സംരക്ഷിക്കേണ്ട ബാധ്യതയുമില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് തമാശയായിട്ടാണ് തോന്നിയത്. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് ഞാൻ അവനെ വിളിക്കുക. ഞാനൊരാളെയും പിന്തുണയ്ക്കുകയല്ല. ഉണ്ണിക്ക് 37 വയസ്സായി, അതിന്റെ ഒരു പക്വത കാണിക്കണം. വിപിനും നാൽപതിനടുത്ത് പ്രായം ഉണ്ടാകും. രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകാം.’’–മേജർ രവിയുടെ വാക്കുകൾ.