ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അടുത്തിടെ റിലീസ് ചെയ്ത ‘പുത്തം പുതുകാലൈ’, ‘സുറരൈ പൊട്ര്’, ‘മൂക്കുത്തി അമ്മന്‍’ തുടങ്ങിയ ചിത്രങ്ങളിലെ ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.അതേ തുടര്‍ന്നാണ് ഉര്‍വ്വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
‘ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണത്തിന്റെ ആവശ്യം ഉര്‍വ്വശിക്ക് ഇല്ല. ഇത് ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണ്, അവര്‍ക്ക് അവരുടേതായ ആഭിനയ ശൈലിയുണ്ട്. മോഹന്‍ലാലിനെ പോലെ തന്നെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ഇരുവരും ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോട് കൂടിയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. രണ്ടുപേര്‍ക്കും രണ്ട് വ്യക്തിത്വങ്ങളാണ് ഉള്ളതെന്നും സത്യന്‍ അന്തിക്കാട് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.