സന്ദീപ് റെഡ്ഢിയുടെ സ്പിരിറ്റിൽ പ്രഭാസിനൊപ്പം ഡോൺ ലീയും; വാർത്ത റിപ്പോർട്ട് ചെയ്ത് കൊറിയൻ മാധ്യമങ്ങൾ

','

' ); } ?>

കൊറിയൻ ആക്ഷൻ സ്റ്റാർ ഡോൺ ലീ എന്ന മാ സെങ് ദോക്ക് സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ അഭിനയിക്കുമെന്ന് റിപ്പോർട്ട്. കൊറിയൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഡോൺ ലീ വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന് മുകോ’ എന്ന കൊറിയൻ മാധ്യമം തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

‘സ്പിറ്റിൽ’ ഡോൺ ലീ എത്തുമെന്ന് 2 വർഷമായി ഊഹാപോങ്ങൾ ഉള്ളതിനാൽ, താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾക്ക് കീഴിൽ പ്രഭാസ് ആരാധകരുടെ കമന്റാണ് അധികവും. ഒരിക്കൽ ഡോൺലീ പ്രഭാസിന്റെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത് വൻ വാർത്തയായായിരുന്നു. അർജുൻ റെഡ്ഡി, കബീർ സിങ്, ആനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്ക സ്പിരിറ്റ് ഡാർക്ക് ക്രൈം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇതിനകം റിലീസ് ചെയ്തിട്ടുള്ള ദൃശ്യങ്ങളില്ലാതെ ശബ്ദം മാത്രമുള്ള സ്പിരിറ്റിന്റെ ടൈറ്റിൽ ടീസറിൽ പ്രഭാസ്, പ്രകാശ് രാജ് എന്നിവരുടെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിൽ പ്രഭാസ് ഐപിഎസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ബാഹുബലി, സലാർ, കൽക്കി 2898 തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വിലയേറിയ താരമായി മാറിയ പ്രഭാസ്, ‘സ്പിരിറ്റി’ലൂടെ രാജ്യാന്തര ശ്രദ്ധ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മലയാളികൾക്കിടയിലും ഏറെ ആരാധകരുള്ള താരമാണ് ഡോൺ ലീ. കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയൻ മോഹൻലാൽ എന്ന പേരിലാണ്.