
നടി ദിവ്യ ഉണ്ണി അമ്മയായി. ഈ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് അരുണ്‍ കുമാറാണ് ചിത്രം എടുത്തത്.
2018ലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. 2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യ വിവാഹത്തില്‍ നടിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നാണ് ഇവരുടെ പേര്. ഇപ്പോള്‍ അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.