വിവാഹമോചനം തോൽവിയല്ല, ചുരുളിയ്ക്കപ്പുറം ജീവിതമുണ്ട്”: മലയാളി യുവതിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

','

' ); } ?>

 

ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. “ചുരുളിയ്ക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് പറഞ്ഞാലും സ്ത്രീകൾ ഇറങ്ങിപ്പോരുന്നില്ല. ഒരാൾ നമുക്ക് ചേർന്നതല്ലെന്ന് തോന്നിയാൽ, ആ ഒരാൾ നമുക്ക് ചേരുന്നില്ല എന്ന് മാത്രമാണ് അർത്ഥം. ജീവിതം അതിനപ്പുറമുണ്ട്,” അശ്വതി ശ്രീകാന്ത് പറഞ്ഞു.

വിവാഹമോചനം ഒരു തോൽവിയല്ലെന്നും, അത് വ്യക്തിയെ വീണ്ടും തിരഞ്ഞെടുക്കാനുള്ള അവസരമാണ് എന്നും അശ്വതി അഭിപ്രായപ്പെട്ടു.
“ഇനിയും പലരും ‘സ്നേഹത്തിന്റെ’ പേരിൽ തല്ലും. തിരിച്ച് വരുമ്പോൾ ‘അവൻ പൊന്നു പോലെ നോക്കുന്നില്ലേ’ എന്ന് വീട്ടുകാർ ചോദിക്കും. അടിയേറ്റ് ജീവിക്കുന്നത് സഹജീവിതമല്ല,” എന്നും അശ്വതി കൂട്ടിച്ചേർത്തു.

“താൻ ഉപദ്രവിച്ചിട്ടുണ്ട് എന്നും അവൾ എന്റെയാണെന്നുമാണ് ഭർത്താവ് പറഞ്ഞത്. ഇത് കേൾക്കുമ്പോൾ ഭീഷണിയായല്ല, പലർക്കും സ്നേഹമായിട്ടാണ് തോന്നുന്നത്. എന്നാൽ അതിനുപിന്നിൽ നടക്കുന്നത് അത്യന്തം അപകടകരമായുള്ള മനോവിലാസങ്ങളാണ്. പതിവായി ഭർത്താവിന്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ ഭാര്യയാണ് വേണ്ടതെന്ന നിലപാട് സമൂഹത്തിൽ ഇപ്പോഴും നിലനില്ക്കുന്നു. ഭർത്താവിന്റെ ദേഷ്യം ഭർത്താവിന്റെ അച്ഛന്റെ പ്രകൃതം എന്ന് ഗ്ലോറിഫൈ ചെയ്യുന്ന അമ്മമാരുണ്ട്. അതാണ് പല സ്ത്രീകളുടെയും ജീവിതം നരകമാക്കുന്നത്. ഞാൻ പുരുഷന്മാരെ മാത്രമായി കുറ്റം പറയുന്നില്ല. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഈ സിസ്റ്റത്തിന്റെ ഇരകളാണ്. മദ്യമല്ലാതെ മറ്റൊന്നും അറിയാത്ത പുരുഷന്മാരാണ് ഭൂരിഭാഗവും. തന്റെ ദു:ഖം തുറന്ന് പറയുന്ന പുരുഷനെ ‘നട്ടെല്ലില്ലാത്തവൻ’ എന്ന് വിളിക്കപ്പെടുന്നുണ്ട്. മാനസികമായും അതിക്രമം അനുഭവിക്കുന്ന പുരുഷന്മാരെയും നമ്മൾ കാണണം. നശിച്ച ഒരു ബന്ധത്തിൽ മരണത്തിനായി കാത്തിരിക്കരുത്. ജീവിതം തെരഞ്ഞെടുക്കുക. വിവാഹമോചനം ഒരു തോൽവിയല്ല. എല്ലാ ബന്ധങ്ങൾക്കും ഒരു എക്സിറ്റ് ക്ലോസ് ഉണ്ടാവണം.”അശ്വതി വ്യക്തമാക്കി.