“ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലിക”; ‘തരുണിയെ ഓർത്ത് വിനയൻ

','

' ); } ?>

ബാലതാരം തരുണി സച്ചദേവിൻ്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ. ‘വെളളിനക്ഷത്ര’ത്തിൻ്റെ ചിത്രീകരണവേളയിൽ കുഞ്ഞ് തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിനയൻ കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലികയെന്നാണ് വിനയൻ തരുണിയെ വിശേഷിപ്പിച്ചത്.

‘നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ ‘വെള്ളിനക്ഷത്രം’ എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ ‘സത്യ’ത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ. ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോൾ 2012ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു’. വിനയൻ കുറിച്ചു

വിനയൻ്റെ തന്നെ ചിത്രമായ ‘വെള്ളിനക്ഷത്ര’ത്തിലൂടെയാണ് തരുണി മലയാളസിനിമയിലെത്തിയത്. അതേ വർഷം വിനയൻ തന്നെ സംവിധാനം ചെയ്‌ത സത്യത്തിലും പൃഥ്വിരാജിന്റെ് കൂടെ തരുണി അഭിനയിച്ചിരുന്നു. വെള്ളിനക്ഷത്രത്തിലെ ‘കുക്കുറു കുക്കുകുറുക്കൻ’ ഇന്നും കുട്ടികളുടെ ഇടയിൽ തരംഗമാണ്. വ്യവസായിയായ ഹരീഷ് സച്ച് ദേവിന്റെയും ഗീതയുടെയും മകളായി 1998 മെയ് 14ന് മുംബൈയിലാണ് തരുണി ജനിച്ചത്. വെള്ളിനക്ഷത്രത്തിന് ശേഷം നിരവധി സിനിമകളിൽ തരുണി അഭിനയിച്ചു.

കരിഷ്‌മ കപൂറിനൊപ്പം രസ്‌നയുടെ പരസ്യത്തിൽ അഭിനയിച്ചതോടെ രസ‌ ഗേൾ എന്നറിയപ്പെട്ട തരുണിയെ ‘പാ’ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലേക്ക് സംവിധായകൻ ആർ.ബാൽക്കി ക്ഷണിച്ചു. 2014 ൽ പുറത്തിറങ്ങിയ തമിഴ് ത്രില്ലർ ‘വെട്രി സെൽവനി’ലാണ് തരുണി അവസാനമായി അഭിനയിക്കുന്നത്. സിനിമയിലെ തന്റെ മിക്കവാറും പ്രധാനപ്പെട്ട സീനുകളെല്ലാം തരുണി അഭിനയിച്ച് പൂർത്തിയാക്കിയിരുന്നു. തരുണിയുടെ മരണശേഷമാണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്.

2012 മേയ് 14ന് തൻ്റെ പതിനാലാം ജന്മദിനത്തിൽ നേപ്പാളിലെ പൊഖാറയിൽ നിന്നും ജോംസോം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അഗ്നി എയർ ഡോർണിയർ 228 എന്ന വിമാനത്തിൽ അമ്മ ഗീതയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തരുണി വിമാനം തകർന്ന് മരണപ്പെട്ടു. രണ്ട് ദിവസങ്ങൾക്ക് ശേഷം മേയ് 16ന് മുംബൈയിലെ വസതിയിൽ എത്തിച്ച് അവരുടെ മൃതദേഹങ്ങൾ സംസ്ക‌രിച്ചു.