തുടരും സിനിമയിൽ വർക്ക് ചെയ്ത കൊണ്ടിരിക്കെ മരണപെട്ടു പോയ എഡിറ്റർ നിഷാദ് യൂസഫിനെ കുറിച്ച് സംസാരിച്ച് സംവിധായകൻ തരുൺമൂർത്തി.തുടരും സിനിമയ്ക്ക് പിന്നീട് എഡിറ്റർ ആയി എത്തിയത് ഷഫീഖ് വി ബി ആയിരുന്നു. സ്പോട്ട് എഡിറ്ററുടെ വർക്ക് കാണാത്ത നിഷാദ് ഷഫീഖിന്റെ വർക്ക് കണ്ടുവെന്നും അഭിനന്ദിച്ചുവെന്നും തരുൺ പറഞ്ഞു. ഇത് തനിക്ക് നൽകിയ സൂചനയായി തോന്നിയെന്നും അങ്ങനെയാണ് തുടരും സിനിമ ഷഫീഖ് വി ബി എഡിറ്റ് ചെയ്യട്ടെയെന്ന് തീരുമാനിക്കുന്നതെന്നും തരുൺ കൂട്ടിച്ചേർത്തു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിഷാദിന്റെ വിയോഗത്തിന് ശേഷം നമ്മുടെ പടം എന്ത് ചെയ്യുമെന്നാണ് എല്ലാവരും എന്നോട് ചോദിച്ചിരുന്നത്. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഏത് എഡിറ്ററിനെ പകരം കൊണ്ടുവരുമെന്ന് ആലോചിച്ചിരുന്നു. അപ്പോഴാണ് നിഷാദ് പോകും മുന്നേ എന്നോട് ഷഫീഖ് എന്ന എഡിറ്ററിന്റെ കുറിച്ച് പറഞ്ഞിരുന്നത് ഓർത്തത്. അവൻ അത് സൂചന നൽകിയ പോലെ എനിക്ക് തോന്നി. എന്റെ അതേ മീറ്റർ ആണ് അവൻ, എനിക്ക് പണി കുറവാണ് എന്നാണ് നിഷാദ് ഷഫീഖിനെക്കുറിച്ച് പറഞ്ഞിരുന്നത്. സ്പോട്ട് എഡിറ്ററുടെ വർക്ക് കാണാത്ത നിഷാദ് അവന്റെ വർക്ക് ഇരുന്നു കാണുന്നതും ഷഫീഖിനോട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതെല്ലാം എനിക്ക് കൗതുകമായിരുന്നു. ഞാൻ രഞ്ജിത് ഏട്ടനുമായി സംസാരിച്ചു, തരുണിന് ഓക്കേ ആണെങ്കിൽ നമ്മുക്ക് നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. നിഷാദ് രഞ്ജിത് ഏട്ടനോടും ഷഫീഖിന്റെ വർക്ക് കൊള്ളാമെന്ന് പറഞ്ഞിരുന്നു. അവൻ അത് ഉള്ളിൽ നിന്ന് പറഞ്ഞതാണെങ്കിലും നമ്മുക്ക് സൂചന തന്നതുപോലെ തോന്നി. ഞാൻ അതിൽ വിശ്വസിച്ചു.
ഈ സിനിമയ്ക്ക് മുന്നേ ഭരതനാട്യം എന്ന ചിത്രമാണ് ഷഫീഖ് ചെയ്തത്. ഞാൻ അത് കണ്ടിട്ടില്ല. ഷഫീഖിനെ വിളിച്ച് നിഷാദ് എനിക്ക് എങ്ങനെ ആയിരുന്നുവെന്നും എന്റെ ഒപ്പം എങ്ങനെ നിൽക്കണമെന്നും എല്ലാം പറഞ്ഞു കൊടുത്തു. ഈ സിനിമയുടെ ഡിസ്കഷനും മറ്റും നടത്തിയിട്ടുണ്ട് എന്നതല്ലാതെ വേറെ ഒന്നും നിഷാദ് ചെയ്തിരുന്നില്ല. എനിക്കൊപ്പം തന്നെ എനിക്ക് വേണ്ടത് ഷഫീഖ് തന്നിട്ടുണ്ട്,’ തരുൺ പറഞ്ഞു’.
അതേ സമയം ‘തുടരും’ 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. സിനിമയുടെ വിജയത്തിൽ മോഹൻലാൽ വളരെ സന്തോഷത്തിലാണെന്ന് തരുൺ മൂർത്തി പറഞ്ഞിരുന്നു. ഹൃദയപൂർവം സിനിമയുടെ ചിത്രീകരണം പൂനെയിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ എത്തിയാൽ ഉടൻ എല്ലാവർക്കുമൊപ്പം ആഘോഷം ഉണ്ടാകുമെന്നും തരുൺ പറഞ്ഞു. തൃശ്ശൂർ രാഗം തിയേറ്ററിൽ കാണികൾക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് തരുൺ മൂർത്തി വിഷയവുമായി പ്രതികരിച്ചത്.
ചിത്രം ഇപ്പോഴും ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ‘ലാലേട്ടൻ ഭയങ്കര സന്തോഷത്തിലാണ്. അദ്ദേഹം വിളിച്ചിരുന്നു, ഇപ്പോൾ രാഗം തിയേറ്റർ ഹൗസ്ഫുൾ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിലാണ് അദ്ദേഹം. ലാലേട്ടൻ ഉടൻ തന്നെ വരും. പൂനൈയിൽ ഷൂട്ട് ആണ് അത് കഴിഞ്ഞാൽ എല്ലാവർക്കും ഒപ്പം ആഘോഷം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വളരെ സന്തോഷത്തിലാണ് അദ്ദേഹവും,’ തരുൺ മൂർത്തി പറഞ്ഞു’. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യ
