കുടുംബപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ദിലീപും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമൊരുങ്ങുന്നു. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം ആദ്യ വാരത്തോടെ ആരംഭിക്കും. മേരാ നാം ഷാജി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഇതുവരെയുള്ള തന്റെ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു റിയലിസ്റ്റിക് ചിത്രമായിരിക്കും എന്ന് ദിലീപ് നേരത്തെ സെല്ലുലോയ്ഡിനോട് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
”അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷന്‍ പോലെ വലിയ ബഹളമുള്ള സിനിമയല്ല… റിയലിസ്റ്റിക് മൂഡിലുള്ള ഒരു ചിത്രമാണ്… ഡ്രൈവിങ്ങ് സ്‌കൂള്‍ നടത്തുന്ന അറുപത് അറുപത്തഞ്ച് വയസ്സുള്ള ഒരാളുടെ കഥയാണ്. ത്രൂഔട്ട് ഹ്യൂമറാണ്… വേറൊരു പാറ്റേണിലുള്ള സിനിമയാണ്…അതിനാല്‍ തന്നെ പ്രേക്ഷകര്‍ ആ ഒരു മനസ്സോടെയേ ആ സിനിമയെ കാണാന്‍ വരാന്‍ പാടുള്ളു… ” ദിലീപ് പറയുന്നു.
ചിത്രത്തിനായി ദിലീപ് നടത്താനൊരുങ്ങുന്ന മെയ്‌ക്കോവര്‍ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. കല്യാണ രാമന്‍, കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് പ്രായമേറിയ ഒരു ഗെറ്റപ്പിലെത്തുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്.
വ്യാസന്‍ കെ പിയുടെ സംവിധാനത്തിലൊരുങ്ങിയ ശുഭരാത്രിയിലാണ് ദിലീപും നാദിര്‍ഷയും ഏറ്റവുമൊടുവില്‍ സഹതാരങ്ങളായെത്തിയത്. സിദ്ധിഖും മറ്റൊരു പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച രീതിയില്‍ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടിരുന്നു.