ദിലീപിന് തിരിച്ചടി..നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കേണ്ട

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തത് എന്ന ദിലീപിന്റെ വാദവും കോടതി തള്ളി.

തന്റെ ഭാഗം പോലീസ് കേട്ടില്ലെന്നും അതുകൊണ്ട് മറ്റൊരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസിലെ പ്രതിക്ക് ഏത് ഏജന്‍സി അന്വേഷിക്കണം എന്ന് ആവശ്യപ്പെടാന്‍ ആകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല കേസിന്റെ വിചാരണ വൈകിപ്പിക്കാനുളള ശ്രമമാണ് ദിലീപ് നടത്തുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ കുറ്റപത്രം പോലീസ് വളരെ മുന്‍പ് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മേല്‍ക്കോടതികളില്‍ നാല്‍പ്പതിലേറെ ഹര്‍ജികളാണ് ദിലീപ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് കാരണം വിചാരണ വൈകുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.