‘ഭക്തി എലെമെന്റുള്ള ഒരു സിനിമ ചെയ്തതാണോ ഞങ്ങൾ ചെയ്ത തെറ്റ്?”; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഭിലാഷ് പിള്ള

','

' ); } ?>

“സുമതി വളവ്”സിനിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് തിരക്കഥകൃത്തും നടനുമായ അഭിലാഷ് പിള്ള. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം ‘സുമതി വളവി’ന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ്മീറ്റിലാണ് അഭിലാഷിന്റെ പ്രതികരണം ഉണ്ടായത്.

‘മുഖമില്ലാത്ത ഫേസ്ബുക് അക്കൗണ്ടുകളിൽ നിന്ന് ഉണ്ടാകുന്ന അറ്റാക്കുകൾക്ക് കാരണമെന്താണെന്ന് അറിയില്ല. മാളികപ്പുറത്തിന് ശേഷമാണ് ഇത്തരം സൈബർ ആക്രമണം ഉണ്ടാകുന്നത്. ഭക്തി എലെമെന്റുള്ള ഒരു സിനിമ ചെയ്തതാണോ ഞങ്ങൾ ചെയ്ത തെറ്റ്?. സുമതി വളവ് റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരത്തിൽ അറ്റാക്കുകൾ ഉണ്ടാവുന്നത്. മുഖമില്ലാത്തവർ പറയുന്നത് ഞങ്ങളെ ബാധിക്കില്ല. ഞങ്ങൾക്ക് കുടുംബ പ്രേക്ഷകരും പ്രായമായ അമ്മമാരുമുണ്ട് പ്രേക്ഷകരായിട്ട്, അതാണ് ഞങ്ങളുടെ വിജയവും. മാളികപ്പുറം ഏറ്റെടുത്ത ഞങ്ങളുടെ പ്രേക്ഷകർ സുമതി വളവും ഏറ്റെടുക്കുമെന്നതിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് അഭിലാഷ് പിള്ള പറഞ്ഞു.

അർജുൻ അശോക്, ബാലു വർഗീസ്, ശിവദ, മാളവിക മനോജ്, സൈജു കുറുപ്പ് തുടങ്ങി നാല്പതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം രഞ്ജിൻ രാജാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് തമിഴിലെ ഹിറ്റ് ചിത്രം രാക്ഷസന്റെ സിനിമോട്ടോഗ്രാഫർ പി വി ശങ്കറാണ്. തൊണ്ണൂറു കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സുമതി വളവ്. പ്രത്യേക സാഹചര്യത്തിൽ സ്നേഹത്തോടെ കഴിഞ്ഞ രണ്ടു കുടുംബത്തിന്റെ അകൽച്ചയും പിന്നീട് ഉണ്ടാകുന്ന ചില സംഭവബഹുലമായ സാഹചര്യങ്ങളുമാണ് സുമതി വളവ് പറയുന്നത്.