ധ്യാന്‍ ശ്രീനിവാസന്റെ ‘വീകം’ പൂര്‍ത്തിയായി

','

' ); } ?>

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വീകം’ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് നിര്‍മ്മിക്കുന്നത്. പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകര്‍, അജു വര്‍ഗീസ്, ജഗദീഷ്, ജി.സുരേഷ്‌കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ.സുനീര്‍, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍.പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്. എഡിറ്റിംഗ്: ഹരീഷ് മോഹന്‍, കലാസംവിധാനം: പ്രദീപ് എം.വി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍, മുകേഷ് മുരളി. ഫിനാന്‍സ് കണ്‍ട്രോളര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍: മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റവേലില്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്: ബിജു അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ മാനേജര്‍: സുനിഷ് വൈക്കം, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഫോട്ടോ: സന്തോഷ് പട്ടാമ്പി.

വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ധ്യാന്‍ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ തന്നെ ആദ്യമായി തിരക്കഥയെഴുതിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ എന്ന് നിവിന്‍ പോളി നയതാര ചിത്രത്തിലൂടെ ധ്യാന്‍ സ്വതന്ത്ര സംവിധായകനായി. ചിത്രം തിയേറ്ററില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി ഷഹദ് സംവിധാനം ചെയ്ത ‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.