ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനവും തിരക്കഥയും ഒരുക്കുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരം 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് റിലീസിനെത്തുന്നു. 18ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോര്‍ജുവും പ്രധാന കഥാപാത്രമായി എത്തുന്നു.
ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്. ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജി ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജഗമേ തന്തിരത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് ജൂണ്‍ 7നായിരുന്നു. ഓഡിയോ ലോഞ്ച് പ്രമാണിച്ച് ധനുഷ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവര്‍ ട്വിറ്ററിന്റെ സ്‌പേസ് സെഷനില്‍ സംസാരിച്ചിരുന്നു. യുഎസില്‍ നിന്നാണ് ധനുഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ്രേഗ മാന്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. ഈ ചര്‍ച്ചക്കിടയിലാണ് ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാനാവത്തതില്‍ നിരാശയുണ്ടെന്ന് താരം പറഞ്ഞത്.
ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അതേസമയം ദിനേശ് സുബ്ബരായനാണ് സംഘട്ടനം ഒരുക്കുന്നത്. മുന്‍പ് മെയ് ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ പൂട്ടിയപ്പോള്‍ റിലീസ് മാറ്റുകയായിരുന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സുമായി കരാറിലേര്‍പ്പെട്ടത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം