“എരിയുന്ന തീയിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കില്ല”; ശ്വേത മേനോന് പിന്തുണ അറിയിച്ച് ദേവൻ

','

' ); } ?>

നടി ശ്വേതാമേനോനെതിരെയുള്ള പരാതി ബുൾ ഷിറ്റാണെന്നും, താൻ നൂറു ശതമാനം ശ്വേതയുടെ കൂടിയാണെന്നും നിലപാട് വ്യക്തമാക്കി നടൻ ദേവൻ. നമ്മളൊക്കെ ആസ്വദിച്ചു കണ്ട സിനിമകൾ മുൻ നിർത്തി അവരോട് ഇങ്ങനെ ചെയ്യുന്നത് അനീതിയാണെന്നും ദേവൻ പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ശ്വേതമേനോനെതിരെയുള്ള കേസ് ബുൾ ഷിറ്റ് ആണ്. പരാതിയെക്കുറിച്ചുള്ള എഫ് ഐ ആർ ഞാൻ വായിച്ചിരുന്നു. എന്ത് ക്രൂരതയാണ് ആ നടിയോട് കാണിക്കുന്നത്. സെൻസർ ബോർഡ് പെർമിറ്റ് ചെയ്ത്, നമ്മളൊക്കെ ആസ്വദിച്ചു കണ്ട സിനിമകൾ മുൻ നിർത്തിയാണ് അവർക്കെതിരെ ഇത്രയും വൃത്തിക്കെട്ട ഒരു കേസ് ഉണ്ടാക്കിയിരിക്കുന്നത്. അതൊരിക്കലും ഞാൻ സമ്മതിച്ചു കൊടുക്കില്ല. ഞാൻ പ്രതിപക്ഷത്തെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് എന്റെ ഓപ്പോസിറ്റ് മത്സരിക്കുന്ന വ്യക്തിക്ക് ഒരു പ്രശ്നം വന്നാൽ ഞാൻ എരിയുന്ന തീയിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കില്ല”. ദേവൻ പറഞ്ഞു

“അമ്മയുടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ശ്വേതാമേനോനെതിരെയുള്ള പരാതി. ആ വിഷയത്തിൽ ഞാൻ നൂറു ശതമാനവും ശ്വേതയ്ക്കാണ് പിന്തുണ നൽകുന്നത്. അമ്മയിൽ ശ്വേത സുരക്ഷിതയാണ്. സംഭവം അറിഞ്ഞ ഉടനെ ഞാൻ അമ്മയിലെ എല്ലാവരെയും വിളിച്ചിരുന്നു എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ശ്വേതയ്ക്ക് വേണ്ടി ഒറ്റകെട്ടായി നിൽക്കണമെന്നാണ്. ഞങ്ങളത് ചെയ്യും. അതുപോലെ ശ്വേതയ്‌ക്കെതിരെ ഇത്തരമൊരു പ്രവർത്തി ചെയ്ത വ്യക്തിയെ ഞങ്ങൾ നിയമത്തിനു മുന്നിൽ കൊണ്ട് വരും”. ദേവൻ കൂട്ടിച്ചേർത്തു.