പ്രശസ്ത റേഡിയോ നാടക, സിനിമാ കലാകാരിയുമായിരുന്ന കെ.ജി. ദേവകി അമ്മ (97) അന്തരിച്ചു. പ്രായസംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു.
തന്റെ റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരികളിലൂടെയും
കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, ഒരിടത്തൊരു ഫയലാവാന്‍, സൂത്രധാരന്‍ എന്നീ ചിത്രങ്ങളിലൂടെയും ദേവകിയമ്മ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു. വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിത ഗാനങ്ങള്‍ എന്നിവയും റേഡിയോയിലൂടെ ദേവകിയമ്മ അവതരിപ്പിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. ശനിയാഴ്ച രാവിലെ ഏഴുമണിമുതല്‍ മൃതദേഹം വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഡി.കെ.കലാവതി, ഗീത ഡി.കെ., മായ ഡി.കെ., കെ.ജീവന്‍കുമാര്‍, ദുര്‍ഗ ഡി.കെ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ഉച്ചയ്ക്ക് 1.30-ന് തൈക്കാട് ശാന്തികവാടത്തില്‍ വെച്ച് നടക്കും.