മികച്ച പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ മുന്നേറാൻ കഴിയാതെ ‘കേസരി ചാപ്റ്റർ 2’

','

' ); } ?>

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘കേസരി ചാപ്റ്റർ 2’. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന് കളക്ഷനിൽ മുന്നേറാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിലീസായി അഞ്ച് ദിവസങ്ങൾ കഴിയുമ്പോൾ 34 കോടി മാത്രമാണ് കേസരിയ്ക്ക് നേടാനായത് എന്നാണ് സാക്നിൽക്കിൻ്റ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം 7.75 കോടി നേടിയ സിനിമ രണ്ടാം ദിവസം നേടിയത് 9.75 കോടിയാണ്. അതേസമയം, ഞായറാഴ്ച 12 കോടിയുമായി മുന്നിൽ നിന്ന സിനിമയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ചില അക്ഷയ് കുമാർ സിനിമകളേക്കാൾ മികച്ച കളക്ഷൻ ആണ് ഇതെങ്കിലും ബോക്സ് ഓഫീസിൽ കേസരിക്ക് പിടിച്ചുനിൽക്കാൻ ഇത് മതിയാകില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. 149.99K ടിക്കറ്റുകളാണ് കേസരി 2 ആദ്യ 24 മണിക്കൂറിൽ വിറ്റഴിച്ചത്. ഇത് അക്ഷയ് കുമാറിന്റെ മുൻ ചിത്രമായ സ്കൈ ഫോഴ്സിനെക്കാൾ കൂടുതലാണ്. ഇതോടെ ആദ്യദിനം കേസരി 2 അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, വിജയ്‌യുടെ റീ റിലീസ് ചിത്രമായ സച്ചിൻ, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളെ മറികടന്നു. ചിത്രത്തിലെ മാധവന്റെയും അനന്യ പാണ്ഡ്യയുടെ പെർഫോമൻസുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്.

1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

കേസരി അദ്ധ്യായം 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻവാലാ ബാഗ് 2025-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ചരിത്ര കോടതിമുറി നാടക ചിത്രമാണ്. കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത് ധർമ്മ പ്രൊഡക്ഷൻസ് , ലിയോ മീഡിയ കളക്ടീവ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചത് . കേസരി (2019) യുടെഒരു ആത്മീയ തുടർച്ചയാണിത് . സി. ശങ്കരൻ നായരെയും 1919-ലെ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയെയും കേന്ദ്രീകരിച്ച് രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്ന് എഴുതിയ ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥ. അക്ഷയ് കുമാർ , ആർ. മാധവൻ , അനന്യ പാണ്ഡെ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. 9 ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ 106-ാം വാർഷികത്തോടനുബന്ധിച്ച് 2025 ഏപ്രിൽ 18-ന് ചിത്രം പുറത്തിറങ്ങി.

ബ്രിട്ടീഷ് ഭരണകൂടം വൈസ്രോയിയുടെ കൗൺസിൽ അംഗവും പ്രശസ്തനായ ബാരിസ്റ്ററുമായ സി. ശങ്കരൻ നായരെയാണ് ഈ സിനിമ പിന്തുടരുന്നത് . കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷുകാർ ആദ്യം നിയോഗിച്ചത്, അവർക്ക് അനുകൂലമായ ഒരു റിപ്പോർട്ട് പ്രതീക്ഷിച്ചാണ്. അമൃത്സറിൽ നിരായുധരായ സാധാരണക്കാരെ ജനറൽ റെജിനാൾഡ് ഡയർ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതിന്റെ ഭയാനകമായ സത്യം നായർ കണ്ടെത്തുമ്പോൾ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആഖ്യാനത്തെ വെല്ലുവിളിച്ച് വംശഹത്യയ്ക്ക് കിരീടത്തിനും ഡയറിനുമെതിരെ കേസെടുക്കാൻ അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതുമാണ് കഥ.