
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ ടുഡേയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നടന്റേതായി ഏറ്റവും പുതിയ ചിത്രമായ ‘കിംഗ്ഡ’ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. താരം നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും നടന്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് ‘കിംഗ്ഡ’ത്തിന്റെ റിലീസ് വീണ്ടും മാറ്റിവെക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇന്ത്യ- പാക് സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് ആദ്യഘട്ടത്തില്‍ വൈകിയത്. പിന്നീട് മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന സിനിമ പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്തു. എന്നാൽ നടൻ ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.