ദീപിക ഇനി രണ്‍വീറിന് സ്വന്തം

','

' ); } ?>

ബോളിവുഡ് താര ജോഡികളായ ദീപികയും രണ്‍വീര്‍ സിംഗും വിവാഹിതരായി. ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൊങ്കിണി രീതിയിലുള്ള വിവാഹച്ചടങ്ങുകള്‍ നടന്നത്. രണ്ടു രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടക്കുന്നത്. കൊങ്കിണി രീതിക്കു പുറമെ സിഖ് രീതിയിലുള്ള ചടങ്ങുകളും നടക്കും.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. വളരെ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതിനുശേഷമാണ് അതിഥികളെ വിവാഹ വേദിയില്‍ കയറാന്‍ അനുവദിക്കുന്നത്. മാധ്യമങ്ങള്‍ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ പോലും വിവാഹ സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഇല്ല. നവംബര്‍ 28ന് മുംബൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കുമായി വിവാഹസ്തകാരം ഒരുക്കും.

വിവാഹ സമ്മാനം ഒന്നും വേണ്ട എന്നു പറയുന്നതിനോടൊപ്പം സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ആ തുക ദീപിക നേതൃത്വം നല്‍കുന്ന ചാരിറ്റി ഫൗണ്ടേഷന്‍ ലൈവ് ലൗ ലാഫില്‍ നല്‍കിയാല്‍ മതിയെന്നാണ് താരങ്ങളുടെ അപേക്ഷ.