“കറുപ്പു വിറ്റ് കാശാക്കിയ ആളിനു കറുത്ത പെണ്ണിനെ അലർജി..”; വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബർ ആക്രമണം

','

' ); } ?>

വിവാഹത്തിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് റാപ്പർ ഗായകൻ വേടൻ.വേടനെയും ജീവിത പങ്കാളിയെയും അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളടക്കമാണ് വിവാഹ വിഡിയോയുടെയും ചിത്രങ്ങളുടെയും താഴെ ഉയരുന്നത്. വേടനും എഴുത്തുകാരി നവമിലതയും തമ്മിലുള്ള വിവാഹം വലിയ വാർത്തയായി മാറിയിരുന്നു.

“നാഴികയ്ക്ക് 40 വട്ടം ദളിത് പ്രേമം പറയുന്ന വേടൻ എന്തേ, ഒരു ദളിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത്”, “ഇവന് ഇനി സവർണനെ അധിക്ഷേപിക്കാൻ യോഗ്യതയില്ല ഇവൻ ഇപ്പോൾ സവർണ്ണൻ ആയില്ലേ ?”, “വേടനാണങ്കിലും ഇഷ്ടം വെളുത്ത പെണ്ണിനെ… പ്രവൃത്തി ഒന്ന് മനസിൽ വേറൊന്ന്”, കറുപ്പ് അവഗണന കൂടെയുള്ള വെളുപ്പ് മുൻഗണന”, “കറുപ്പു വിറ്റ് കാശാക്കിയ ആളിനു കറുത്ത പെണ്ണിനെ അലർജി… പണത്തിന്റെ ഒരു പവറ്.” – എന്നൊക്കെയാണ് വേടന്റെ വിഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ നിറയുന്ന കമന്റുകൾ.

അതേസമയം വേടനെ പരിഹസിക്കുന്നവർക്ക് ശക്തമായ മറുപടി പറയുന്നവരും ഏറെയുണ്ട്. “കറുപ്പിന്റെ രാഷ്ട്രീയവും ജാതിവിരുദ്ധതയും പറയുന്ന ഒരാൾ വെളുത്ത പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതിൽ എന്താണ് തെറ്റുള്ളത് ?”- എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

തൃശൂരിലെ വേടന്റെ വീട്ടിൽവച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലളിതമായി നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.