‘ഹാന്‍ഡ് ഓഫ് ഗോഡ്’ പ്രൊഡക്ഷന്‍സിനുവേണ്ടി റോബിന്‍ സാമുവല്‍ നിര്‍മ്മിച്ച് വെയിലന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാനോക്കിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. വിജയ് വിശ്വയാണ് ഈ െ്രെകം ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന കഥാമാത്രമാവുന്നത്. ഇന്ന് നാം അനുഭവിക്കുന്ന കോവിഡിന് സമാനമായ ഒരു പകര്‍ച്ചവ്യാധി 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്നെന്നും, ‘ഇന്‍ഫ്‌ലുവന്‍സ വൈറസ്’ എന്ന പേരില്ലുള്ള ഈ രോഗം ഒട്ടനവധി മനുഷ്യരുടെ ജീവനാണ് കവര്‍ന്നതെന്നും, അന്ന് ഈ രോഗം മൂലം സമൂഹത്തിലുണ്ടായ മോശം സാഹചര്യവും മനുഷ്യരുടെ അസ്വസ്ഥമായ ജീവിതവും എല്ലാമായിരിക്കും സംവിധായകനായ വെയിലന്‍ ഹാനോക്കിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഓര്‍ത്തോമിക്‌സോവൈറസ് കുടുംബത്തിലെ ആര്‍.എന്‍.എ. വൈറസുകള്‍ മൂലം പക്ഷികളിലും, സസ്തനികളിലുമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പൊതുവില്‍ സൂചിപ്പിക്കുന്ന പദമാണ് ഇന്‍ഫ്‌ലുവെന്‍സ അഥവാ ഫ്‌ലൂ. തണുപ്പ്, പനി, തൊണ്ട വേദന, തലവേദന, ചുമ, മസില്‍ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണു ഈ രോഗം സാധാരണ പ്രത്യക്ഷപ്പെടുന്നത്. പനി, ചുമ, തൊണ്ട വേദന എന്നിവയാണു സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. ഈ രോഗം ചികിത്സ തേടാതെ മൂര്‍ച്ഛിക്കുകയാണെങ്കില്‍ കുട്ടികളിലും, മുതിര്‍ന്നവരിലും ന്യൂമോണിയ എന്ന രോഗമായിത്തീരാന്‍ സാദ്ധ്യതയുണ്ട്.
ചെന്നൈയില്‍ നടന്ന പൂജയില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ അത്തരമൊരു പ്രമേയം തന്നെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിന്റെ ത്രില്ലിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കോവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നതും സിനിമാ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. ‘ഹാനോക്കിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനങള്‍ ചിറ്റപ്പെടുത്തിയിരിക്കുന്നത് പ്രവീണ്‍ എസ്.എ ആണ്. നിരണ്‍ ചന്ദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈ, തിരുത്താണി, വെല്ലൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉടന്‍ തുടങ്ങുന്നതായിരിക്കും. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്. വിജയ് വിശ്വയുടെ തമിഴ് െ്രെകംത്രില്ലര്‍ ‘ഹാനോക്കിന്റെ പുസ്തകം’ ഒ ടി ടി ആയാണോ അല്ലെങ്കില്‍ തിയേറ്ററുകളിലൂടെയാണോ റിലീസ് ചെയ്യുക എന്ന് വ്യക്തമാക്കിയിട്ടില്ല.