ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി

','

' ); } ?>

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ്  ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ‘ നിർമ്മിക്കുന്ന ചിത്രമാണ്  ക്രെഡിറ്റ് സ്ക്കോർ
ഈ. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി
പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ
ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി സോഹൻ സീനുലാൽ,, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു. സംഭാഷണം – അർജുൻ’ ടി. സത്യൻ. ഛായാഗ്രഹണം: പ്രദീപ് നായർ – എഡിറ്റിംഗ്‌ – സോബിൻ.കെ.സോമൻ കലാസംവിധാനം. – ത്യാഗു തവനൂർ മേക്കപ്പ് – പ്രദീപ് വിതുര: കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോൺ. ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ. കോ – ഡയറക്ടർ – സാംജി. ആൻ്റെണി ലൈൻ പ്രൊഡ്യൂസർ – ദീപു കരുണാകരൻ.
കോ- പ്രൊഡ്യൂസർ വിക്രംശങ്കർ, എക്സിക്യട്ടീവ് – പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിജയ്.ജി.എസ്. പ്രൊജക്റ്റ് ഡിസൈൻ – മുരുകൻ.എസ്. വാഴൂർ ജോസ്.