കൊറോണയ്‌ക്കെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് താരങ്ങള്‍

','

' ); } ?>

കേരളത്തില്‍ പത്തനംതിട്ട സ്വദേശികളായ ആറുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 42 ആയി. ലോകം മുഴുവന്‍ അതിവേഗം പടര്‍ന്നു വ്യാപിക്കുന്ന കൊറോണ വൈറസിനെതിരെ ബോധവല്‍ക്കരണവുമായി താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ആസിഫ് അലി, ഹരീഷ് പേരടി, ആഷിക് അബു തുടങ്ങി നിരവധി താരങ്ങളാണ് കൊറോണയ്ക്കതിരെ ബോധവല്‍ക്കരണവുമായി രംഗത്തത്തിയത്.

ഇറ്റലിയില്‍നിന്നു കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. ദുബായ് വഴി ശനിയാഴ്ച്ച രാവിലെയാണ് കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തി. ഇവര്‍ നിരീക്ഷണത്തിലാണ്.