“നിങ്ങൾ മറ്റൊരു ബന്ധത്തിൽ ആണോ? രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കുകയാണോ?”; ലോകേഷിന്റെ പ്രതികരണത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

','

' ); } ?>

സംവിധായകൻ ലോകേഷ് കനകരാജിന്റെ സ്വകാര്യ ജീവിതത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ രൂക്ഷ വിമർശനം. തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുമായി സംവിധായകന് അടുത്ത ബന്ധമുണ്ടെന്ന് കേൾക്കുന്നുണ്ടെന്നും, രണ്ടാമതൊരു കുടുംബ ജീവിതത്തിന് അദ്ദേഹം തയ്യാറെടുക്കുകയാണോ എന്നുമായിരുന്നു ഒരു ഓൺലൈൻ മീഡിയ പ്രവർത്തകന്റെ ചോദ്യം. ചെന്നൈയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് സംഭവം.

“നിങ്ങൾ മറ്റൊരു ബന്ധത്തിൽ ആണോ? രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കുകയാണോ?, നിങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു നടിയോട് ചേർത്ത് പ്രണയം എന്നെല്ലാം വരുന്നുണ്ട്. കേട്ടത് ശെരിയാണോ ? എന്നായിരുന്നു മീഡിയ പ്രവർത്തകന്റെ ചോദ്യം. എന്നാൽ തനിക്ക് ഓൾറെഡി ഒരു കുടുംബം ഉണ്ട് എന്നായിരുന്നു ഇതിനോട് ലോകേഷിന്റെ പ്രതികരണം. പ്രകോപിപ്പിക്കുന്ന ചോദ്യം ആയിട്ട് കൂടി അതിനെ ലോകേഷ് കൈകാര്യം ചെയ്ത രീതിയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്.

എന്നാൽ ഇത്തരത്തിലുള്ളത് വെറുപ്പിക്കുന്ന ചോദ്യമാന്നെന്നും ഇതൊന്നും ജേർണലിസം അല്ലെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം, അല്ലു അർജുൻ ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കുമെന്നും, വിക്രം 2, റോളക്സ് സിനിമകൾ എല്ലാം സംഭവിക്കുമെന്നും, ലോകേഷ് പറഞ്ഞു.

നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അല്ലു അർജുൻ സിനിമയുടെ തിരക്കുകളിലാണ് ലോകേഷ് കനകരാജ് ഇപ്പോൾ. മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. താൽക്കാലികമായി AA23 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും.