
തുടരും’ ഒടിടി റിലീസിന്റേയും ‘ഛോട്ടാ മുംബൈ’യുടെ റീ റിലീസിന്റേയും തീയതികള്‍ പ്രഖ്യാപിച്ചു. ഛോട്ടാ മുംബൈ’ റീ- റിലീസ് തീയതി മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ‘തുടരും’ ഒടിടി റിലീസ് ഡേറ്റ് ജിയോഹോട്സ്റ്റാര്‍ മലയാളവുമാണ് പുറത്തുവിട്ടത്.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരുന്ന രണ്ട് പ്രഖ്യാപനങ്ങളാണിത്. തുടരും ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.മേയ് 30-ന് ‘തുടരും’ ജിയോഹോട്സ്റ്റാറില് സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തി ഒരുമാസം പിന്നിട്ട ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഏപ്രില്‍ 25-നായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.
‘തുടരും’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാലാണ് ‘ഛോട്ടാ മുംബൈ’ റിലീസ് നീട്ടിവെച്ചത്. നേരത്തെ, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മേയ് 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ ആറാണ് പുതുക്കിയ റീ- റിലീസ് ഡേറ്റ്. അന്‍വര്‍ റഷീദ് സംവിധാനംചെയ്ത ഛോട്ടാ മുംബൈ 2007-ല്‍ വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. റീ മാസ്റ്റേഡ് 4K അറ്റ്മോസ് പതിപ്പാണ് ജൂണ്‍ ആറിന് തീയേറ്ററുകളില്‍ എത്തുക.