മാസ്‌കും കണ്ണടയും വച്ച് മാസ് ലുക്കിലുള്ള പൃഥ്വിരാജിന്റെ വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. ‘കോള്‍ഡ് കേസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മാസ്‌കും കണ്ണടയും വച്ച് മാസ് ലുക്കിലാണ് പൃഥ്വി വീഡിയോയില്‍ ഉള്ളത്. കാറില്‍ നിന്നിറങ്ങി നേരെ കാരവാനിലേക്ക് പോകുന്ന താരത്തെ വീഡിയോയില്‍ കാണാം. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. പൃഥ്വി വീഡിയോയില്‍ ഉള്ളത്. കാറില്‍ നിന്നിറങ്ങി നേരെ കാരവാനിലേക്ക് പോകുന്ന താരത്തെ വീഡിയോയില്‍ കാണാം. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇഥിനകം തരംഗമായികഴിഞ്ഞു.
ടമാര്‍ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോള്‍ഡ് കേസ്. നേരത്തെ മുംബൈ പൊലീസ്, മെമ്മറീസ്, കാക്കി തുടങ്ങിയ ചിത്രത്തിങ്ങളിലാണ് പൃഥ്വി പൊലീസ് വേഷത്തില്‍ എത്തി ആരാധകരെ അമ്പരപ്പിച്ചത്. പൂര്‍ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. ‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോള്‍ഡ് കേസ്’. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്റെതാണ് ചിത്രം.
‘ദൃശ്യം 2’ന്റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ മഞ്ജു വാര്യരുടെ ലൊക്കേഷന്‍ വീഡിയോയായും പുറത്തെത്തി. ഇപ്പോഴിതാ ലൊക്കേഷനിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.