തന്റെ പുതിയ സിനിമയായ ചുരുളിയുടെ ട്രെയിലറുമായി വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി. നേരത്തെ പോസ്റ്റര്‍ പങ്കുവെച്ച് താരം ആരാധഖരെ കുഴപ്പിച്ചിരുന്നു. ‘ഇന്ന് വൈകിട്ട് ആറു മണിക്ക് എന്ന അറിയിപ്പോടെയാണ് ക്യാരക്റ്റര്‍ പോസ്റ്ററുകളിലൂടെ ലിജോ വരവറിയിച്ചത്. നേരത്തെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ അമ്പരപ്പിലായിരുന്നു. നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമോയെന്നാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ എത്തിയതാകട്ടെ വീണ്ടും അതേ ട്രെയിലര്‍. പക്ഷേ പഴയ ട്രെയിലര്‍ അല്ലേ എന്ന് ചോദിച്ച് കമന്റ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാനത്തെ ചെറിയ വ്യത്യാസം പോലും കണ്ടുപിടിച്ച് കമന്റിടുന്നവരുമുണ്ട്.
ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. ജെല്ലിക്കെട്ട് സിനിമയുടെ ഷൂട്ടിന് പിന്നാലെ ചുരുളിയുടേയും ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.