‘ചുരുളി ‘നവംബര്‍ 19 ന് പ്രദര്‍ശനം തുടങ്ങും

','

' ); } ?>

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ ട്രെയിലര്‍ പുറത്തുവിട്ട് സോണി ലിവ്.ചിത്രം നവംബര്‍ 19 ന് സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങും. 2020 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.’ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരു മലയോര വിദൂര ഗ്രാമത്തിലെ അറവുശാലയില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു പോത്തും ഈ പോത്തിനെ വേട്ടയാടാന്‍ ഒത്തുകൂടിയ നാട്ടുകാരുടെയും കഥയാണ് ജെല്ലിക്കെട്ട് പറഞ്ഞത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ‘ജല്ലിക്കെട്ട്’ ഒരുക്കിയത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സബുമോന്‍ അബ്ദുസമദ്, സാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ഹിന്ദി, മലയാളം, ഒറിയ, മറാത്തി എന്നിവിടങ്ങളില്‍ നിന്നായി വന്ന ചിത്രങ്ങളില്‍ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂറി നാമനിര്‍ദ്ദേശം ചെയ്തത് മലയാള ചലച്ചിത്രമെന്നതും ശ്രദ്ധേയമായി.മനുഷ്യരില്‍ നിലനില്‍ക്കുന്ന ആന്തരിക പശ്നങ്ങള്‍ ശരിക്കും വെളിപ്പെടുത്തുന്ന ചിത്രമാണിത്. 2019 സെപ്റ്റംബര്‍ 6 ന് 2019 ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘ജല്ലിക്കട്ട്’ പ്രീമിയര്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായക ട്രോഫിയും പെല്ലിശ്ശേരി നേടി. 2019 ല്‍ രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച സോയ അക്തറിന്റെ ‘ഗല്ലി ബോയ്’, ആണ് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ എന്‍ട്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്.