ആകാംക്ഷ നിറച്ച് ചോല- ട്രെയ്‌ലര്‍

','

' ); } ?>

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ചോലയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. നിമഷ സജയനും ജോജു ജോര്‍ജുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ജോജുവിനും നിമിഷയ്ക്കും സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രംകൂടിയാണ് ചോല. ഡിസംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.വി മണികണ്ഠനും സനല്‍കുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അജിത്ത് ആചാര്യയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.