“വൈരമുത്തു നിങ്ങളെ ഉപദ്രവിച്ചപ്പോൾ നിങ്ങൾക്ക് സ്വയം രക്ഷിക്കാനായില്ല”; പരിഹാസ കമന്റിന് മറുപടിയുമായി ചിന്മയി

','

' ); } ?>

തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് പരമാര്‍ശിച്ച് പരിഹാസ കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി ഗായിക ചിന്മയി ശ്രീപദ. “വൈരമുത്തു നിങ്ങളെ ഉപദ്രവിച്ചപ്പോൾ നിങ്ങൾക്ക് സ്വയം രക്ഷിക്കാനായില്ല, എന്നിട്ടും നിങ്ങൾ മറ്റ് സ്ത്രീകൾക്ക് വേണ്ടി ആശങ്കപ്പെടുന്നു.” എന്നായിരുന്നു കമന്റ്.

“അതെ പീഡിപ്പിക്കപ്പെടുന്നതും മോശം പെരുമാറ്റമുണ്ടാവുന്നതും എന്റെ തെറ്റാണ്. നിങ്ങളെ പോലുള്ള ആണുങ്ങൾ എനിക്കെതിരായ ലൈംഗികാതിക്രമത്തെയും എന്നെ ഉപദ്രവിച്ച വ്യക്തിയെയും എടുത്തിടുന്നത് എന്തിന് വേണ്ടിയാണ്?, ചിന്മയി ചോദിച്ചു. 2005 ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ഗാനരചയിതാവ് വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ചിന്മയി രംഗത്തുവന്നിരുന്നു. ഈ സംഭവമാണ് ഒരാൾ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയില്‍ വിവിധ സാമൂഹിക വിഷയങ്ങളെ കുറിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് ഗായിക ചിന്മയി ശ്രീപദ. വിവാഹ ശേഷം മംഗല്യസുത്ര ധരിക്കണോ വേണ്ടയോ എന്നത് ചിന്മയിയുടെ ഇഷ്ടമാണെന്ന ചിന്മയിയുടെ ഭർത്താവ് രാഹുൽ രവീന്ദ്രൻ്റെ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ചിന്മയി നൽകിയ മറുപടി നൽകി. “ഒരു അഭിമുഖത്തിൽ, ഏതോ ഒരു സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞ കാര്യം. അതിൻ്റെ പേരിൽ രോഷാകുലരായ പുരുഷന്മാർ അദ്ദേഹത്തെ ചീത്തവിളിക്കുകയാണ്. അപ്പോൾ സത്യം തുറന്നു പറയുന്ന സ്ത്രീകളെ ഓർത്ത് എനിക്ക് ആശങ്കയുണ്ട്.” ചിന്മയി പറഞ്ഞു.
ഈ പോസ്റ്റിന് മറുപടിയായാണ് മിത്രിഡേറ്റ്സ് എന്ന അക്കൗണ്ടിൽ ചിന്മയിക്കെതിരായി നടന്ന ലൈംഗികാതിക്രമത്തെ പരാമർശിച്ചുള്ള കമന്റ് വന്നത്.