“സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ”; സിനിമ കണ്ട് അഭിപ്രായം പറഞ്ഞ് ചാണ്ടി ഉമ്മൻ

','

' ); } ?>

നിവിൻ പോളി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം “പ്രതിച്ഛായ” കണ്ട് അഭിപ്രായം രേഖപ്പെടുത്തി എം എൽ എ ചാണ്ടി ഉമ്മൻ. സിനിമയ്ക്ക് ഒരു ഒറിജിനാലിറ്റി ഉണ്ടെന്നും, മികച്ച ചിത്രമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കൂടാതെ സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മികച്ചൊരു പടം തന്നെയാണ്. പൊളിറ്റിക്കല്‍ സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതായത്, നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ ഒരു ഫിലിമി ക്രിയേഷന്‍, അങ്ങനെ പറഞ്ഞാല്‍ പോലും ഫിക്ഷനാണ്. അതിനെ അങ്ങനെ തന്നെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ലൊരു ഒറിജിനാലിറ്റി സിനിമയ്ക്കുണ്ട്. നല്ലൊരു എഫേര്‍ട്ട് എടുത്തിട്ടുണ്ട്. സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ’, എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകള്‍.

തെര‍ഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ചാണ്ടി സിനിമ കാണാന്‍ എത്തിയത്. നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പ്രതിഛായ’. ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രി കെ.എൻ. വർഗീസിന്റെ ജീവിതമാണ് പ്രതിഛായ പറയുന്നത്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.