കൊവിഡ്-19 കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്തിറക്കി. ഫെബ്രുവരി ഒന്ന് മുതല്‍ പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
സിനിമാ തീയറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. തീയറ്ററില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത നല്‍കിയിട്ടില്ല. സിനിമ തീയറ്ററുകളില്‍ 50 ശതമാനം പ്രവേശനാനുമതി നേരത്തെ നല്‍കിയിരുന്നു.