കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ തീയറ്ററുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.ഇനി മുതല്‍ 100 ശതമാനം ആളുകളെ തീയറ്ററില്‍ പ്രവേശിപ്പിക്കാം.സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ എടുക്കാവുന്നതൊണെന്നും ഉത്തരവില്‍ പറയുന്നു.ഫെബ്രുവരി ഒന്നു മുതലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.എന്നാല്‍ കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ രാത്രി 9 മണിക്ക് ശേഷം തീയറ്ററുകള്‍ തുറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.ഇതിന് പിന്നാലെ സെക്കന്‍ഡ് ഷോ വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
1. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല
2. തീയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി)
3. മാസ്‌ക് നിര്‍ബന്ധം
4. തീയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.
5. കാണികളെയും തീയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കി, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തീയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.
6. തീയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം.
7. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം
8. തീയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.
9. എലിവേറ്ററുകളിലും ശാരീരിക അകലം പാലിക്കാന്‍ ഉതകുന്ന തരത്തിലേ പ്രവേശനം പാടുള്ളൂ.
10. പ്രദര്‍ശനത്തിനിടയിലുള്ള ഇടവേളയില്‍ ഹാളിനു പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
11. ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 2430 ഡിഗ്രിയില്‍ നിലനിര്‍ത്തണം.
12. തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്സുകളിലെ പ്രദര്‍ശന സമയങ്ങള്‍ ക്രമീകരിക്കണം.
13. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാണിയുടെ കോണ്ടാക്ട് നമ്പര്‍ ലഭ്യമാക്കണം.
14. തീയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കണം, അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യവും ലഭ്യമാക്കണം .
15. ടിക്കറ്റ് വില്‍ക്കുന്നിടത്ത് കാണികള്‍ക്ക് ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം.
16. ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമാഹാള്‍ അണുവിമുക്തമാക്കണം.