
രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘ഥാമ’ ക്ക് മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ ലിപ് ലോക് സീന്‍ 30% കുറയ്ക്കണമെന്നും, രക്തംകുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നുമാണ് നിർദ്ദേശം. രണ്ടരമണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്ക് പിന്നാലെ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രത്തിനൊപ്പമാണ് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച.
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍- കോമഡി ചിത്രമാണ് ‘ഥാമ’. ആയുഷ് മാന്‍ ഖുറാനയാണ് നായകന്. ആദിത്യ സര്‍പോദാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മാഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സില് ഇതിനുമുന്‍പ് വന്ന ചിത്രങ്ങള്‍. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.
നേരത്തെ മലയാള ചിത്ര ‘ലോക’യുമായുള്ള ചിത്രത്തിന്റെ താരതമ്യവും ചർച്ചയായിരുന്നു. എന്നാൽ രണ്ട് സിനിമകളെയും ഒരുമിച്ച് കാണാനാവില്ലെന്നും, ഥാമ ലോകയേക്കാൾ മാസ് ആണെന്നും ആയുഷ്മാൻ ഖുറാൻ വ്യക്തമാക്കിയിരുന്നു.