ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്ന് സെൻസർ ബോർഡ്; പ്രതികരിച്ച് ഫെഫ്ക

','

' ); } ?>

“ജാനകി” എന്ന പേര് മുൻ നിർത്തി സുരേഷ് ഗോപി ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡിനെതിരെ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. “സിനിമയിൽ ജാനകി എന്ന പേര് ഒഴിവാക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യമെന്നും . ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നു പറഞ്ഞെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇനങ്ങനെയാണെങ്കിൽ കഥാപാത്രങ്ങളുടെ പേര് സീസൺസോർ ബോർഡ് ഇടട്ടെ എന്നും ഉണ്ണികൃഷ്ണൻ കൂട്ടി ചേർത്തു. സുരേഷ് ഗോപി നേരിട്ട് ഇടപെട്ടിട്ടും സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് ഫെഫ്ക ഗൗരവത്തോടെയാണ് കാണുന്നത്.

“സിനിമയുടെ പേരിൽനിന്നും കഥാപാത്രത്തിന്റെ പേരിൽനിന്നും ജാനകി എന്നത് നീക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. നേരത്തേ എം.ബി. പത്മകുമാറിന്റെ സിനിമയ്ക്കും ഇതേപ്രശ്നമുണ്ടായിരുന്നു. എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു പ്രമേയം. പിന്നീട് ജാനകിയെ ജയന്തിയാക്കിയപ്പോഴാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കേണ്ട പേരുകൾ സെൻസർ ബോർഡ് തരട്ടേയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു”.

പണ്ട് പല സിനിമകളിലും ജാനകി എന്ന പേര് വന്നിട്ടും ഉണ്ടാകാത്ത ചിന്തകളും മുൻവിധികളും ഇപ്പോഴുണ്ടാകുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് ഫെഫ്കയുടെ ആരോപണം. യാതൊരു കട്ടും ഇല്ലാതെ കഴിഞ്ഞ ദിവസമായിരുന്നു ജാനകി വി എസ് കേരളം സ്റ്റേറ്റ് എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായത്. തൊട്ടുപിന്നാലെയാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെടുന്നത്. സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെപേരില്‍നിന്നും മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു സെൻസറിങ് പ്രദർശനാനുമതി നിഷേധിച്ചത്. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പ്രവീൺ നാരായണനാണ് സംവിധാനംചെയ്തിരിക്കുന്നത്.
കോർട്ട് റൂം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ ഈ വരുന്ന 27 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ ഉള്ള അറിയിപ്പ്.