“ചിത്രത്തിലെ നായികയെ ‘സീത’ എന്ന് വിളിക്കരുത്”; വീണ്ടും മലയാള സിനിമയ്ക്ക് വെട്ടിട്ട് സെൻസർ ബോർഡ്

','

' ); } ?>

ജെ എസ് കെ, ഹാൽ, പ്രൈവറ്റ് എന്നീ ചിത്രങ്ങൾക്ക് പുറമെ വീണ്ടും മലയാള സിനിമയിൽ വെട്ട് വെച്ച് സെൻസർ ബോർഡ്. ദേശീയ, സംസ്ഥാന പുരസ്കാര ജേതാവ് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ എന്ന സിനിമയിലാണ് സെന്‍സർ ബോർഡ് മാറ്റങ്ങള്‍ നിർദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയെ ‘സീത’ എന്ന് വിളിക്കുന്ന ഭാഗം സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം.

“ഹാൽ” നെതിരെയുള്ള സെൻസർ ബോർഡിന്റെ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ പുതിയ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.വെട്ടി മുറിക്കാത്ത ഹാൽ മൂവി ഞങ്ങൾക്ക് കാണണം എന്നാണ് ക്യാമ്പെയ്ൻ. #wesupporthaalmovie #nilapadu’ എന്ന പോസ്‌റ്റോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ മധുപാൽ ഉൾപ്പെടെയുള്ളവർ ക്യാമ്പെയ്ന് പിന്തുണയുമായി എത്തുകയും ചെയ്തു.

ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെ വന്ന നടപടിക്കെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യുകയും, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്.

സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. മലയാള സിനിമകൾക്ക് നേരെയാണ് സ്ഥിരമായി ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അതിൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. കൂടാതെ അടുത്തിടെ രെ റിലീസ് ചെയ്‌തെ രാവണപ്രഭുവിൽ കട്ടുകൾ വരില്ലേ എന്ന് ചോദിച്ചപ്പോൾ എവിടെ കട്ട് ചെയ്യണമെന്ന് അവർക്ക് കൃത്യമായ ധാരണയുണ്ടെന്നും അത് കൊണ്ട് രാവണപ്രഭുവിൽ കട്ടുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. സിനിമയുടെ മേലുള്ള സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണെന്ന് ചിത്രത്തിൻറെ നിർമ്മാതാവ് സന്തോഷ് കുരുവിളയും അഭിപ്രായപ്പെട്ടിരുന്നു.

സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‌കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ‌, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്‌തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു

ഇന്ദ്രന്‍സ്-മീനാക്ഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പ്രൈവറ്റ്’ എന്ന ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിർദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തുന്നതിന് ആദ്യം നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം കടുപ്പിച്ചതോടെയാണ് റിലീസ് തീയതി നീണ്ടുപോയി. ഇതോടെ, സമ്മർദത്തെ തുടർന്ന് പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു.

ഒക്ടോബർ 10ന് ആണ് ‘അവിഹിതം’ റിലീസ് ആയത്. “NOT JUST A MAN’S RIGHT” എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവരാണ് എഴുതിയത്. ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യുവുമാണ്. ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുധീഷ് ഗോപിനാഥ്, കല – കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ – അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, മാർക്കറ്റിംഗ് ഹെഡ് – വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്). ഒക്ടോബർ പത്തിന് ചിത്രം പ്രദർശനത്തിനെത്തും.