“സൂപ്പർമാനി”ലെ ചുംബനരംഗങ്ങൾ വെട്ടികുറച്ചതിനു പിന്നാലെ സെൻസർ ബോർഡിന് വിമർശനം

','

' ); } ?>

സംവിധായകൻ ജയിംസ് ഗൺ ഒരുക്കിയ ഡിസി കോമിക്സ് ചിത്രം “സൂപ്പർമാനി”ലെ ചുംബനരംഗങ്ങൾ വെട്ടികുറച്ചതിനു പിന്നാലെ സെൻസർബോർഡിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ. സിനിമകളിൽ ഐറ്റം സോങ്ങുകൾക്കും തല വെട്ടി മാറ്റുകയും ചെയ്യുന്ന രംഗങ്ങൾക്കുമെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സെൻസർ ബോർഡിന് എന്തുകൊണ്ടാണ് ഒരു ചുംബന രംഗം വലിയ പ്രശ്നമായി തോന്നിയതെന്നാണ് പലരും ചോദിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി 33 സെക്കൻഡ് നീളമുള്ള രംഗങ്ങളാണ് സൂപ്പർമാന്റെ ഇന്ത്യൻ പതിപ്പിൽ കട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കൊറെൻസ്വെറ്റും റേച്ചൽ ബ്രൊസ്നഹാനും തമ്മിലുള്ള ചുംബന രംഗമാണ് സെൻസർ ബോർഡ് മുറിച്ചുമാറ്റിയത്. യുഎ സർട്ടിഫിക്കേഷൻ ലഭിച്ചതിനാലാണ് നിർമ്മാതാക്കൾ വെട്ടിച്ചുരുക്കലിന് സമ്മതിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.സിനിമ ഇന്ത്യയിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. 2D, 3D വേർഷനുകളിൽ ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിലാണ് സൂപ്പർമാൻ പ്രദർശനത്തിന് എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് സൂപ്പർമാൻ നേടിയിരിക്കുന്നത് 7.25 കോടിയാണ്.

ചിത്രം ഇന്ത്യയിൽ പ്രദര്ശനത്തിനെത്തിയതിനു പിന്നാലെ ഡി സി യൂണിവേഴ്സിലെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും ഇതുവരെ പുറത്തുവന്ന സൂപ്പർമാൻ സിനിമകളിൽ നിന്ന് ഈ സിനിമ മികച്ച് നിൽക്കുന്നെന്നാണ് അഭിപ്രായങ്ങൾ.