കാസ്റ്റിങ്ങ് കോളുമായ് ആഷിക് അബു… വൈറസ് സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍…

','

' ); } ?>

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയിലേക്കുള്ള കാസ്റ്റിങ്ങ് കോള്‍ പുറത്തുവിട്ടു. 20 മുതല്‍ 25 വരെയും 45 മുതല്‍ 55 വരെയും പ്രായമുള്ള സ്ത്രീകള്‍ക്കും 25 മുതല്‍ 35 വരെ പ്രായമുള്ള പുരുഷന്മാര്‍ക്കുമാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും castingvirusmovie@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം കോഴിക്കോട് വ്യാപകമായി പടര്‍ന്ന നിപ എന്ന വൈറസ് രോഗവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അരങ്ങേറിയ സംഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കാസ്റ്റിങ്ങ് കോള്‍ റിമ കല്ലിങ്കലും ദിലീഷ് പോത്തനും തങ്ങളുടെ ഫെയ്‌സ് പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആഷിഖ് അബു പുറത്തുവിട്ട കാസ്റ്റിങ്ങ് കോള്‍ താഴെ…