അറ്റ്ലി – അല്ലു അർജുൻ ബജറ്റ് വിവരങ്ങൾ പുറത്തു വിട്ടു: ബജറ്റ് 800 കോടിക്ക് മുകളിൽ, വിഎഫ്എക്സ് മാത്രം 250 കോടി!

','

' ); } ?>

അല്ലു അർജുനും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ബജറ്റ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ചിത്രത്തിന്റെ മൊത്തം ബജറ്റ് 800 കോടിയിലധികം ആയിരിക്കും. 200 കോടി രൂപ പ്രൊഡക്ഷൻ ചെലവായിരിക്കും, അതിനൊപ്പം വിഎഫ്എക്സ് മാത്രം 250 കോടിയോളം ചിലവാക്കപ്പെടുമെന്നാണ് സൂചന. ലൊലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നിവയാണ് അറ്റ്ലിയോടൊപ്പം സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നത്.

ചിത്രത്തിൽ അറ്റ്ലിക്ക് 100 കോടി രൂപ പ്രതിഫലമായി ലഭിക്കും എന്നും നായകൻ അല്ലു അർജുനിന് 175 കോടി രൂപയും ലാഭത്തിൽ 15 ശതമാനം വിഹിതവുമാണ് ലഭിക്കുകയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന പ്രൊജക്ട്, അല്ലു അർജുനിന്റെ 22ാമത്തെ ചിത്രവുമായിരിക്കും. അറ്റ്ലിക്ക് ഇത് ആറാമത്തെ ചിത്രംകൂടിയാണ്.