ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ല:സിക്കന്ദറിന്റെ പരാജയത്തിൽ നിരാശ പ്രകടമാക്കി സൽമാൻ ഖാൻ

','

' ); } ?>

സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം സിക്കന്ദര്‍ ബോക്‌സ് ഓഫീസില്‍ പരാജയം. റിലീസിന് ശേഷം വന്ന മോശം റിപ്പോർട്ടുകളാണ് ചിത്രത്തിന് തിരിച്ചടിയായത്. എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഈദ് റിലീസായെത്തിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടുകയും ചെയ്തു. . ബുധനാഴ്ച (ഏപ്രില്‍ 2) ചിത്രത്തിന്റെ വരുമാനത്തില്‍ 50 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 9.75 കോടി രൂപയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയവുമായി ബന്ധപ്പെട്ട് നടൻ സൽമാൻ ഖാൻ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ല എന്നാണ് താരത്തിന്റെ പരാതി. മറ്റുള്ള താരങ്ങളുടെ സിനിമ താൻ പ്രമോട്ട് ചെയ്യാറുണ്ടെന്നും എന്നാൽ തന്റെ സിനിമയെക്കുറിച്ച് ബോളിവുഡ് മുഴുവൻ മൗനത്തിലാണെന്നും സൽമാൻ പറഞ്ഞു. മറ്റുള്ളവർ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്. എന്നാൽ അതങ്ങനെയല്ല. ഞാനും പിന്തുണ അർഹിക്കുന്നുവെന്നും സൽമാൻ കൂട്ടിച്ചേർത്തു.

മാര്‍ച്ച് 30-ന് റിലീസ് ചെയ്ത സിക്കന്ദര്‍, ആദ്യ ദിവസം 26 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് നേടിയത്. അടുത്ത ദിവസം ചിത്രം 29 കോടി രൂപയും ചൊവ്വാഴ്ച (ഏപ്രില്‍…ഒന്ന്) 19.5 കോടി രൂപയും നേടി. എന്നാല്‍ ബുധനാഴ്ച ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷന്‍ 9.75 കോടി രൂപയായി ഇടിഞ്ഞു. 200 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര ബോക്‌സ് ഓഫീസില്‍നിന്ന് ആകെ 84.25 കോടി രൂപയാണ് നേടിയത്. 35 കോടി വിദേശ വിപണിയില്‍ നിന്ന് കളക്ട് ചെയ്തതോടെ ലോകമെമ്പാടുമായി 123.75 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ സല്‍മാന്‍ ഖാന്‍ ഫിലിംസ് അവകാശപ്പെട്ടത് ചിത്രം ആഗോളതലത്തില്‍ 141.5 കോടി രൂപ നേടിയെന്നാണ്.

മോശം പ്രതികരണങ്ങളെ തുടർന്ന് മിക്കയിടങ്ങളിലും ആളില്ലാത്തതിനാൽ ഷോ റദ്ദാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈദിന് ശേഷം സിക്കന്ദറിൻ്റെ പ്രദർശനങ്ങളുടെ എണ്ണം കുറയ്ക്കാൻ തിയേറ്ററുകൾ തീരുമാനിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തിരുന്നു. സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിലും ഷോകൾ വെട്ടിക്കുറച്ചു. ഈദ് ദിനത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിനും 10 നും ഇടയിൽ ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയില്ലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തത്. രശ്‌മിക മന്ദാനായാണ് ചിത്രത്തിലെ നായിക