![](https://i0.wp.com/celluloidonline.com/wp-content/uploads/2018/12/kader-khan-759.jpg?resize=426%2C236)
പ്രമുഖ ബോളിവുഡ് താരം ഖാദര്‍ ഖാനെ ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനഡയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവശിപ്പിച്ചത്. അമിതാഭ് ബച്ചന് അടക്കമുളളവര്‍ ഖാദര്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
81കാരനായ ഖാദര്‍ ഖാന് ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ മകന് സര്‍ഫറാസും മരുമകളും അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ ഉണ്ടെന്നാണ് വിവരം. ചികിത്സയ്ക്കായാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം കാനഡയിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂത്ത മകന് അവിടെ താമസിക്കുന്നത് കൊണ്ടാണ് അദ്ദേഹം എത്തിയതെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2015ല്‍ കാല്‍മുട്ടിന് പരുക്കേറ്റതിന് ശേഷം അദ്ദേഹം വീല്ചെയറിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.