
ഇസ്രയേലിൽ നടക്കുന്ന ‘വെലൽ ‘ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം നിരസിച്ച് സംവിധായകൻ ബ്ലെസി. ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചതെന്ന് ബ്ലെസി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഈ മാസം ഡിസംബറിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
‘വരുന്ന ഡിസംബർ മാസത്തിൽ ഇസ്രയേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റ് വെലലിൽ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രയേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാൽ എംബസി അധികൃതരോട് താൽപര്യകുറവ് അറിയിച്ചു. പ്രധിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ പലസ്‌തീൻ, പാകിസ്താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചത്’, ബ്ലെസി പറഞ്ഞു.
ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ഭയം കൊണ്ടാണെന്നും ന്ത്യയിൽ ഇ ഡിയെ പേടിക്കണമെന്നും ഇതേ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞിരുന്നു. കൂടാതെ ആട് ജീവിതത്തിനു വേണ്ടി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടും അത് മോശമാണെന്ന് പറഞ്ഞപ്പോൾ അനുഭവിച്ച ഡിപ്രെഷൻ വലുതാണെന്നും അദ്ദേഹം റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. എ ആർ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
ആടുജീവിതം ദേശീയ അവാർഡിനായി സമർപ്പിച്ചിരുന്നുവെങ്കിലും, പ്രാരംഭ ഘട്ടത്തിൽ തന്നെ പുറന്തള്ളപ്പെടുകയായിരുന്നു. സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കും. ജൂഡ് ആന്റണി ജോസഫിന്റെ 2018: എവരിവൺ ഈസ് എ ഹീറോയും മാത്രമാണ് പ്രധാന വിഭാഗങ്ങളിൽ അവസാനഘട്ടമുണ്ടായിരുന്ന മലയാളചിത്രങ്ങൾ.
ആടുജീവിതം മികച്ച പിന്നണി ഗായകൻ, ഗാനരചന, മേക്കപ്പ് തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി സമർപ്പിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ “പെരിയൊനെ റഹ്മാനെ” എന്ന ഗാനവും പരിഗണനയിലുണ്ടായിരുന്നെങ്കിലും, ശരിയായ ഇംഗ്ലീഷ് പരിഭാഷ സമർപ്പിച്ചില്ലെന്ന സാങ്കേതിക പിഴവുകൾ കാരണം ചിത്രം അവാർഡുകളിൽ നിന്നും പുറത്തായി. കൂടാതെ, ചിത്രത്തിന്റെ തിരക്കഥാ ആഡപ്റ്റേഷനിലും, അഭിനയത്തിലും സ്വാഭാവികത ഇല്ലെന്ന അഭിപ്രായം ജ്യൂറി അംഗങ്ങളിലുണ്ടായിരുന്നുവെന്ന് ജൂറി ചെയർമാൻ ആശുതോഷ് ഗോവരിക്കറും അഭിപ്രായപ്പെട്ടു.
കെ.ആർ. ഗോകുലിന്റെ പ്രകടനം ജൂറിയിൽ പരാമര്ശിച്ചിരുന്നുവെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള നിലവാരം പ്രതിസന്ധിയായി. മികച്ച നടനുള്ള വിഭാഗത്തിൽ വിജയരാഘവൻ, മനോജ് ബാജ്‌പേയ്, ധനുഷ്, തുടങ്ങിയവർ പരിഗണനയിലുണ്ടായിരുന്നു. വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും ഉർവശി അതേ വിഭാഗത്തിൽ മികച്ച സഹനടിയെന്ന അവാർഡും നേടി. സിനിമാ പ്രേമികൾ പ്രതീക്ഷിച്ച പാർവതി, ആടുജീവിതം തുടങ്ങിയ പ്രകടനങ്ങൾക്കായുള്ള അവാർഡുകൾ അവസാന നിമിഷം നഷ്ടപ്പെട്ടു. ജൂറി അംഗം വ്യക്തമാക്കിയിരുന്നു