
തന്റെ മനസമ്മതത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ബിനീഷ് ബാസ്റ്റ്യൻ. ‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ… എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. സ്നേഹത്താൽ ഒന്നായി, വിധിയാൽ അനുഗ്രഹീതരായി… ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു,’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചു. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം. പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചു. സ്റ്റാർ മാജിക് ഷോയിലൂടെയും ബിനീഷ് കൂടുതൽ ജനപ്രിയനാകുന്നത്.